Kerala

അറിയിപ്പ്

വനം അദാലത്ത് ആഗസ്റ്റ് 19 ന് ഒപ്പം അദാലത്ത് ആഗസ്റ്റ് 3 ന് കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാക്കൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് […]

Sports

കയാക്കിങ്ങില്‍ കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി വിശ്വാസ്

അന്തര്‍ദേശീയ കയാക്കിങ്ങില്‍ മലയാളിക്കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി . മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്തര്‍ ദേശീയ കയാക്കിങ്ങില്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ബാലുശ്ശേരി കൂനംചേരി സ്വദേശിയായ വിശ്വാസ്. പതിനൊന്ന് അന്തര്‍ദേശീയ താരങ്ങളോട് ഏറ്റുമുട്ടിയാണ് വിശ്വാസ് പത്താം സ്ഥാനം സ്വന്തമാക്കിയത്. മൂന്നൂവര്‍ഷത്തെ കഠിന പരിശീലനത്തിലൂടെയാണ് വിശ്വാസ് ഫൈനലില്‍ ഇടം നേടിയത്. ഈ വര്‍ഷം ഉത്തരാഘണ്ഡിലെ ദേവപ്രയാഗില്‍ വെച്ച് നടന്ന ഗംഗകയാക്ക് ഫെസ്റ്റിവലിലും വിശ്വാസ് പങ്കെടുത്തിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായ ഗുഡ് വേവില്‍ നിന്ന് കയാക്കിങ്ങ് പടിച്ച വിശ്വാസ് മണാലിയിലും […]

News

പിഞ്ചു കുഞ്ഞുങ്ങളുടെ മരണ കാരണം: മിലിയോഡോസിസ് ബാധ

കാസർഗോഡ്: ബദിയെടുക്ക കന്യാപാടി സ്വദേശി സിദ്ധിഖിന്റെ മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര വയസ്സ്), ഷിഹാറത്തുല്‍ മന്‍ ജഹാന്‍ (6 മാസം) പിഞ്ചുസഹോദരങ്ങള്‍ മണിക്കൂറുകളുടെ മാറ്റത്തിൽ മരിച്ച സംഭവത്തിൽ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന റിപ്പോർട്ട് ലഭിച്ചു. മരണ കാരണം മിലിയോഡോസിസ് ബാധയെന്ന് അധികൃതർ അറിയിച്ചു. .മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും […]

Technology

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി 5 ശതമാനമാക്കി കുറച്ചു

ഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറച്ചു. നേരത്തെ 12 ശതമാനമായിരുന്നു. ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര ധനമന്ത്രി മന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തത്. ഇലക്ട്രിക് വാഹന ചാര്‍ജറിനുള്ള ജിഎസ്ടിയും അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും.

Entertainment

മലയാളത്തിന്റെ ആന്റണി വര്‍ഗീസ്സ് തമിഴിലേക്ക്

അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ പ്രിയ യുവതാരം ആന്റണി വര്‍ഗീസ്സ് തമിഴിൽ അരങ്ങേറ്റം കുറിക്കാനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന. ഇതോടൊപ്പം നാല് മലയാള ചിത്രങ്ങളാണ് താരത്തിന്റേത് അണിയറയിലൊരുങ്ങുന്നത്. ലോകേഷ് കനകരാജ് വിജയ് ചിത്രം ഒരു ഗ്യാങ്‌സ്റ്റര്‍ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി വര്‍ഗീസ് നായകനായെത്തുന്ന മലയാള […]

News

തൊണ്ടയാട് ബസ്സ് അപകടം: വിളിച്ചുവരുത്തിയത്: അപകടം വിതച്ച് സിഗ്നലിലെ മരണപ്പാച്ചിലുകള്‍

തൊണ്ടയാട് :ഇന്നലെ തൊണ്ടയാട് ജംക്ഷനിലുണ്ടായ ബസ്സ് അപകടം അശ്രദ്ധമൂലം വിളിച്ചുവരുത്തിയത്. അശ്രദ്ധയും അമിതവേഗവും ബസ്സിന്റെ ഫിറ്റ്‌നെസ്സിലെ പ്രശ്‌നങ്ങളുമാണ് അപകടത്തിന് കാരണം എന്ന് ആര്‍ടിഒ കണ്ടെത്തി. അമിത വേഗത്തില്‍ വന്ന ബസ്സ് ഡിവൈഡറില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. എതിര്‍ ദിശയില്‍ വാഹനങ്ങള്‍ വരാതിരുന്നതാണ് വലിയ അപകടത്തില്‍ നിന്നും രക്ഷയായത്. ഇന്നലെ രാവിലെ 10 മണിയോടെ നടന്ന അപകടത്തിന്റെ പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് നിഗമനം. ബസ്സിന്റെ പിന്‍ ടയറുകള്‍ തേഞ്ഞുതീര്‍ന്ന അവസ്ഥയിലായിരുന്നു. ഇതും ബസ്സ് മറിയാന്‍ കാരണമായി. സിഗ്നലില്‍ […]

Local

കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്താൻ നടപടിയായി

കളന്‍തോട്: കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ തീരുമാനമായി. റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെ.എസ്.ഇ.ബിയുടെ ലൈനുകള്‍ മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദ്ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന് സന്നദ്ധമാണെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.സി.പി.സി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞതായും പ്രവൃത്തി നടത്തുന്നതില്‍ തടസങ്ങളില്ലെന്നും സംയുക്ത പരിശോധന നടത്തി […]

Local

കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ആദ്യ ട്രാന്‍ജന്‍ഡറായി ഭാവന സുരേഷ്

സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും അംഗീകാരവും ആണ് ഇവര്‍ക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ട്രാന്‍സ്ജന്‍ഡര്‍ ആയ  ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സഹകരണ സംഘം  തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ […]

Local

അറിയിപ്പ്

സൈക്കോളജി അപ്രന്റിസ് സീറ്റ് ഒഴിവ് ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. അഭിമുഖം ജൂലൈ 30 ന് രാവിലെ 10.30 മണിക്ക്. ഫോണ്‍ – 0490 2393985. വാഹന ടെണ്ടര്‍ ക്ഷണിച്ചു കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഓഫീസില്‍ രണ്ട് വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി […]

Adventure

തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് : കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന് അനുയോജ്യമാണ് . കോടഞ്ചേരി ചാലിപുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയില്‍ കാഴ്ചകള്‍ക്കൊപ്പം സാഹസികതയിലും ചെറുപ്പക്കാര്‍ താല്പര്യം കാണിക്കുന്നുണ്ട്. കണ്ടു മറന്ന സ്ഥലത്തിന് പുറമെ കേരളത്തിന്റെ ഉള്‍നാടന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും സാഹസിക ടൂറിസത്തിനു ഏറെ അനുയോജ്യമാണ്. കേരളത്തില്‍ കോടഞ്ചേരി […]

error: Protected Content !!