സൈക്കോളജി അപ്രന്റിസ് സീറ്റ് ഒഴിവ്
ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. അഭിമുഖം ജൂലൈ 30 ന് രാവിലെ 10.30 മണിക്ക്. ഫോണ്‍ – 0490 2393985.
വാഹന ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഓഫീസില്‍ രണ്ട് വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24 ന് വൈകീട്ട് നാല് മണി. ഫോണ്‍ 0495 2720744.
വാര്‍ത്താസമ്മേളനം ജൂലൈ 29 ന്
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ നേട്ടങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി ജൂലൈ 29 ന് ഉച്ചയ്ക്ക് 12.15 മണിക്ക് കല്ലായ് റോഡിലെ കെ.ഡി.സി ബാങ്ക് ഓഡിറ്റോറിയത്തില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ – 9961077070.