അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ പ്രിയ യുവതാരം ആന്റണി വര്‍ഗീസ്സ് തമിഴിൽ അരങ്ങേറ്റം കുറിക്കാനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന. ഇതോടൊപ്പം നാല് മലയാള ചിത്രങ്ങളാണ് താരത്തിന്റേത് അണിയറയിലൊരുങ്ങുന്നത്.
ലോകേഷ് കനകരാജ് വിജയ് ചിത്രം ഒരു ഗ്യാങ്‌സ്റ്റര്‍ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്റണി വര്‍ഗീസ് നായകനായെത്തുന്ന മലയാള ചിത്രം ജെല്ലിക്കെട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്നചിത്രവും ആന്റണിയുടേതായി ഒരുങ്ങുന്നുണ്ട്.