തൊണ്ടയാട് :ഇന്നലെ തൊണ്ടയാട് ജംക്ഷനിലുണ്ടായ ബസ്സ് അപകടം അശ്രദ്ധമൂലം വിളിച്ചുവരുത്തിയത്. അശ്രദ്ധയും അമിതവേഗവും ബസ്സിന്റെ ഫിറ്റ്‌നെസ്സിലെ പ്രശ്‌നങ്ങളുമാണ് അപകടത്തിന് കാരണം എന്ന് ആര്‍ടിഒ കണ്ടെത്തി. അമിത വേഗത്തില്‍ വന്ന ബസ്സ് ഡിവൈഡറില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. എതിര്‍ ദിശയില്‍ വാഹനങ്ങള്‍ വരാതിരുന്നതാണ് വലിയ അപകടത്തില്‍ നിന്നും രക്ഷയായത്.
ഇന്നലെ രാവിലെ 10 മണിയോടെ നടന്ന അപകടത്തിന്റെ പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് നിഗമനം. ബസ്സിന്റെ പിന്‍ ടയറുകള്‍ തേഞ്ഞുതീര്‍ന്ന അവസ്ഥയിലായിരുന്നു. ഇതും ബസ്സ് മറിയാന്‍ കാരണമായി.
സിഗ്നലില്‍ റെഡ് ലൈറ്റ് കത്തുന്നതിന് മുന്‍പ് റോഡ് മുറിച്ചുകടക്കാന്‍ വാഹനങ്ങള്‍ വേഗത്തില്‍ പോകുന്നത് പതിവാണ്. ഒരു അപകടം വേണ്ടി വന്നു ഇതിന് തിരിച്ചറിവുണ്ടാവാന്‍ എന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് ബസ്സ് മറിഞ്ഞിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസ്സുകളുടെ ഫിറ്റ്‌നസ് പരിശോദന വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.