Kerala News

കോഴിക്കോട് തൊണ്ടയാട് ബസുകളുടെ മത്സരയോട്ടം;ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി

  • 6th September 2022
  • 0 Comments

കോഴിക്കോട് തൊണ്ടയാട് മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസുകൾ പിടികൂടി മോട്ടോർ വാഹന വകുപ്പ്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് മത്സരയോട്ടം നടത്തി മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിൽ അപകടമുണ്ടാക്കിയത്.പിടിച്ചെടുത്ത വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്

Local News

തൊണ്ടയാട് ബൈപ്പാസിൽ ഇന്നലെയുണ്ടായ വാഹനാപകടം;കാര്‍ ഇടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

  • 14th January 2022
  • 0 Comments

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ ഇന്നലെ വാഹനാപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.ബൈപാസില്‍ കാട്ടുപന്നി കുറുകെ ചാടിയപ്പോഴാണ് കാറിടിച്ചത്.പന്നിയെ ഇടിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. വാനിൽ നിന്ന് തെറിച്ചുവീണ് ചേളന്നൂർ സ്വദേശി സിദ്ധീഖ് (38) മരിച്ചിരുന്നു അവശനിലയില്‍ കണ്ടെത്തിയ പന്നിയ പിടികൂടാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമിച്ചപ്പോള്‍ പന്നിയെ വെടിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെഓടെയായിരുന്നു അപകടം. പന്നിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ഒമ്‌നി വാനില്‍ ഇടിക്കുകയായിരുന്നു.

News

തൊണ്ടയാട് ബസ്സ് അപകടം: വിളിച്ചുവരുത്തിയത്: അപകടം വിതച്ച് സിഗ്നലിലെ മരണപ്പാച്ചിലുകള്‍

തൊണ്ടയാട് :ഇന്നലെ തൊണ്ടയാട് ജംക്ഷനിലുണ്ടായ ബസ്സ് അപകടം അശ്രദ്ധമൂലം വിളിച്ചുവരുത്തിയത്. അശ്രദ്ധയും അമിതവേഗവും ബസ്സിന്റെ ഫിറ്റ്‌നെസ്സിലെ പ്രശ്‌നങ്ങളുമാണ് അപകടത്തിന് കാരണം എന്ന് ആര്‍ടിഒ കണ്ടെത്തി. അമിത വേഗത്തില്‍ വന്ന ബസ്സ് ഡിവൈഡറില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. എതിര്‍ ദിശയില്‍ വാഹനങ്ങള്‍ വരാതിരുന്നതാണ് വലിയ അപകടത്തില്‍ നിന്നും രക്ഷയായത്. ഇന്നലെ രാവിലെ 10 മണിയോടെ നടന്ന അപകടത്തിന്റെ പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് നിഗമനം. ബസ്സിന്റെ പിന്‍ ടയറുകള്‍ തേഞ്ഞുതീര്‍ന്ന അവസ്ഥയിലായിരുന്നു. ഇതും ബസ്സ് മറിയാന്‍ കാരണമായി. സിഗ്നലില്‍ […]

error: Protected Content !!