തിരുവനന്തപുരം: സ്വാതന്ത്രദിനത്തിന്‍റെ തലേദിവസം പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഇക്കുറി പ്രഖ്യാപിച്ചില്ല. പട്ടികയിലെ പരിശോധന പൂര്‍ത്തിയായില്ലെന്നാണ് വിവരം. ഇതില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. ഇന്നായിരുന്നു പൊലീസ് മെഡലുകള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത്
ആഭ്യന്തര വകുപ്പിലെ വീഴ്ചയാണ് കാരണമെന്നാണ് സൂചന. പട്ടികയിലെ പരിശോധന പൂര്‍ത്തിയാക്കാത്തതാണ് കാരണം. 20നാണ് പട്ടിക അംഗീകരിക്കാനുള്ള യോഗം ചേരുന്നത്. നവംബര്‍ 1ന് മെഡല്‍ വിതരണം ചെയ്യും.
അതേസമയം രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും ഒമ്പത് പേര്‍ക്ക് അംഗീകാരം ലഭിച്ചു. എസ് പി ശശിധരനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. സ്വര്‍ണ്ണകൊള്ള, നരബലി എന്നീ കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് എസ് പി ശശിധരന്‍.
ഐജി രാജ്പാല്‍ മീണ, എസ് പി ബിനു രാമകൃഷ്ണപിള്ള, ഡിവൈഎസ്പി വി ആര്‍ രവി കുമാര്‍, എസ് പി ജി ഉജ്ജ്വല്‍ കുമാര്‍, ഡിവൈഎസ്പി എസ് എസ് സുരേഷ് ബാബു എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫയര്‍ സര്‍വ്വീസില്‍ നിന്നും രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ക്കും അംഗീകാരം ലഭിച്ചു.

