Kerala kerala

കണ്ണമ്മൂല വിഷ്ണു കൊലക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

കണ്ണമ്മൂല വിഷ്ണു കൊലക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഒക്ടോബര്‍ 7നായിരുന്നു കൊലപാതകം നടന്നത്. പുത്തന്‍പാലം വിദ്യാധിരാജ റോഡില്‍ വീടിനു സമീപം നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ ആറംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.

കണ്ണമ്മൂല കൊല്ലൂര്‍ വയല്‍ നികത്തിയ വീട്ടില്‍ അരുണ്‍, തോട്ടരികത്ത് വീട്ടില്‍ ലല്ലു, തോട്ടുവരമ്പില്‍ വീട്ടില്‍ രാജേഷ് (പൂച്ച രാജേഷ്), കലാകൗമുദി റോഡ് മുടമ്പില്‍ വീട്ടില്‍ സനല്‍ കുമാര്‍ (സഞ്ജു), കുളവരമ്പില്‍ വീട്ടില്‍ ശ്രീനാഥ് പട്ടം പിടി ചാക്കോ നഗര്‍ മഠത്തുവിളാകം വീട്ടില്‍ വിജീഷ് (വിഷ്ണു), കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ മനു (ഷെട്ടി മനു) എന്നിവരാണ് പ്രതികള്‍.

ജീവപര്യന്തം കൂടാതെ 20 വര്‍ഷം കഠിന തടവും കോടതി വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് 20 വര്‍ഷം കഠിന തടവ് നല്‍കിയത്. ഓരോ പ്രതികളും 1.75000 രൂപ വച്ച് പിഴ അടയ്ക്കണം. പിഴ തുകയില്‍ നിന്നും 2-ാം സാക്ഷി അമ്മ 5 ലക്ഷം.1, 3 സാക്ഷികള്‍ 3 ലക്ഷം രൂപ. 1 മുതല്‍ 3 സാക്ഷികള്‍ക്ക് ലീഗല്‍ അതേറ്റിറ്റിയില്‍ നഷ്ട പരിഹാരം നല്‍കാനും കോടതി തീരുമാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!