കളന്‍തോട്: കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ തീരുമാനമായി.
റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെ.എസ്.ഇ.ബിയുടെ ലൈനുകള്‍
മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദ്ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന്
സന്നദ്ധമാണെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്‍.സി.പി.സി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞതായും
പ്രവൃത്തി നടത്തുന്നതില്‍ തടസങ്ങളില്ലെന്നും സംയുക്ത പരിശോധന നടത്തി പ്രവൃത്തി ആരംഭിക്കുന്നതാണെന്നും
വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
റോഡിന്റെ പ്രവൃത്തികള്‍ സംബന്ധിച്ച തടസങ്ങളുണ്ടെങ്കില്‍ ആയത് കണ്ടെത്തി പരിഹരിക്കുന്നതിനും പ്രവൃത്തി
സംബന്ധിച്ച വകുപ്പുതല ഏകോപനം നടത്തുന്നതിനും പൊതുമരാമത്ത്, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്കൊപ്പം 01-08-2019 ന് റോഡ് സൈറ്റ്
സന്ദര്‍ശിക്കുന്നതിനും തീരുമാനിച്ചു.
റോഡിന്റെ പരമാവധി വീതി പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനും കയ്യേറ്റം ഉണ്ടാവാതിരിക്കാന്‍ അതിരുകളില്‍ ബൗണ്ടറി സ്റ്റോണുകള്‍
സ്ഥാപിക്കുന്നതിനുമുള്ള പ്രൊപ്പോസലിനു അംഗീകാരം നല്‍കാമെന്ന് കിഫ്ബി അധികൃതര്‍ അറിയിച്ചിട്ടുള്ളതായും എം.എല്‍.എ വ്യക്തമാക്കി. ഇതുസംന്ധിച്ച പ്രൊപ്പോസല്‍ തയ്യാറാക്കിസമര്‍പ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എഞ്ചിനീയര്‍ ആര്‍.സിന്ധു, അസി. എക്‌സി. എഞ്ചിനീയര്‍ എം.സി ബിനുകുമാര്‍, അസി. എഞ്ചിനീയര്‍ പി. ശുഹൈബ്, കേരളാ വാട്ടര്‍ അതോറിറ്റി അസി. എക്‌സി. എഞ്ചിനീയര്‍ പി. ജിതേഷ്, അസി. എഞ്ചിനീയര്‍
യു. കെ സത്യന്‍, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍