വനം അദാലത്ത് ആഗസ്റ്റ് 19 ന്
കോഴിക്കോട് ജില്ലയിലെ വന അദാലത്ത് ആഗസ്റ്റ് 19 ന് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ രാവിലെ 10 മണി മുതല്‍ നടത്തും. അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുളള വനം സംബന്ധമായ എല്ലാ ആവലാതികളും സമര്‍പ്പിക്കാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ശരിയായ മേല്‍ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (0495 2374450), കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0496 2598320), പെരുവണ്ണാമുഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0496 2666788), താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0495 2223720), കോഴിക്കോട് ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, മാത്തോട്ടം (0495 2414702), ഗവ. ടിമ്പര്‍ ഡിപ്പോ, ചാലിയം (0495 2472995), സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍, മാത്തോട്ടം, കോഴിക്കോട് (0495 2416900), വടകര സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച് (0495 2522900) എന്നീ ഓഫീസുകളില്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഐ &ഇ) അറിയിച്ചു.
ഒപ്പം അദാലത്ത് ആഗസ്റ്റ് 3 ന്
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാക്കൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണന്‍ ആഗസ്റ്റ് 6,13,20 എന്നീ തീയ്യതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 27 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി ഹാളിലും 16,17 തീയ്യതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 30 ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും സിറ്റിംഗ് നടത്തും. ഒന്ന്, രണ്ട്, ഏഴ്, എട്ട്, ഒന്‍പത്, 14 തീയ്യതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യും.
ലിഫ്റ്റ് ഇറക്ടര്‍ സീറ്റ് ഒഴിവ്
കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ത്രൈമാസ കോഴ്‌സായ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയുളള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 04922273888, 9061899611.