അന്തര്‍ദേശീയ കയാക്കിങ്ങില്‍ മലയാളിക്കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി . മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്തര്‍ ദേശീയ കയാക്കിങ്ങില്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ബാലുശ്ശേരി കൂനംചേരി സ്വദേശിയായ വിശ്വാസ്.
പതിനൊന്ന് അന്തര്‍ദേശീയ താരങ്ങളോട് ഏറ്റുമുട്ടിയാണ് വിശ്വാസ് പത്താം സ്ഥാനം സ്വന്തമാക്കിയത്. മൂന്നൂവര്‍ഷത്തെ കഠിന പരിശീലനത്തിലൂടെയാണ് വിശ്വാസ് ഫൈനലില്‍ ഇടം നേടിയത്. ഈ വര്‍ഷം ഉത്തരാഘണ്ഡിലെ ദേവപ്രയാഗില്‍ വെച്ച് നടന്ന ഗംഗകയാക്ക് ഫെസ്റ്റിവലിലും വിശ്വാസ് പങ്കെടുത്തിരുന്നു.
ബാംഗ്ലൂര്‍ ആസ്ഥാനമായ ഗുഡ് വേവില്‍ നിന്ന് കയാക്കിങ്ങ് പടിച്ച വിശ്വാസ് മണാലിയിലും ഋഷികേശിലും പരിശീലനം നേടിയിട്ടുണ്ട്. കയാക്കിങ്ങും റിഫര്‍ റാഫ്റ്റിങ്ങും പരിശീലിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി പൂല്ലൂരാംപാറ ഇലന്തക്കടവില് അഡ്വഞ്ചര്‍ റിവര്‍ റാഫ്റ്റിങ് ആന്റ് കയാക്കിങ് സ്കൂളും ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
തൂനംകുഴിയില് ലതിക-നാരായണന് ദമ്പതിമാരുടെ മകനായ വിശ്വാസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.