അറിയിപ്പ്

0
408

മാലിന്യ സംസ്‌കരണ നിയമങ്ങളും ചട്ടങ്ങളും;
പരിശീലനം ആഗസ്റ്റ് 2 മുതല്‍

ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഹരിതകേരളം മിഷനും കിലയും ചേര്‍ന്ന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പരിശീലനം. 8, 9 തീയതികളില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കും 12, 13 തീയതികളില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തും. 12, 13, 14 തീയതികളില്‍ അതാത് ബ്ലോക്ക്തലത്തിലും 15 ന് വാര്‍ഡ് തല പരിശീലനവുമാണ് നടത്തുക. 

പ്രവാസി പുന:രധിവാസ യഞ്ജത്തില്‍ പങ്കാളിയാകാം

 നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയില്‍ (NDPREM)  വായ്പാ സഹായം അനായാസമായി ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ഫീല്‍ഡ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ലയില്‍  കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ  സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക്  കല്ലായ് റോഡിലെ സ്നേഹാഞ്ജലി ആഡിറ്റോറിയത്തിലാണ് ക്യാമ്പ്.

 ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.  ഫീല്‍ഡ് ക്യാമ്പില്‍ അപേക്ഷകരുടെ വായ്പാ യോഗ്യതാ നിര്‍ണ്ണയം, വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും. അപേക്ഷകര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി അന്നേ ദിവസം തന്നെ വായ്പ അനുവദിക്കും. വര്‍ക്കലയില്‍ നടത്തിയ ആദ്യ ഫീല്‍ഡ് ക്യാമ്പ് ഫലപ്രദമായതിന്റെ അടിസ്ഥനത്തിലാണ് മറ്റ് സ്ഥലങ്ങളിലും ഫീല്‍ഡ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

   സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യില്‍ NDPREM ഫീല്‍ഡില്‍  ആവശ്യരേഖകളായ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്ലോഡ് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം.  ഇതോടൊപ്പം അവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും,  രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്് എന്നിവയുടെ അസ്സലും, പകര്‍പ്പും, 3 പാസ്സ്പോര്‍ട്ട് സൈസ്സ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.

 കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471-2770581 നമ്പറിലും ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

സമൃദ്ധി കാര്‍ഷിക ക്യാമ്പയിന് ഇന്ന് തുടക്കമാകും

കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി ജെ എല്‍ജി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 31) രാവിലെ 11 മണിക്ക് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. നെല്ലുല്‍പാദക സംഘം രൂപീകരണ പ്രഖ്യാപനവും കാര്‍ഷിക പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് വിപണനമേള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് നടത്തുന്ന നടീല്‍ ഉത്സവം കെ.ദാസന്‍ എം.എല്‍.എയും ആഗസ്റ്റ് മൂന്നിന് വൈകീട്ട് മൂന്ന് മണിക്ക് വനിത കര്‍ഷകസംഗമം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ആഗസ്‌ററ് നാലിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി ജൈവകൃഷി സാധ്യതകള്‍ സമന്വയ പദ്ധതികള്‍, ഭക്ഷ്യസുരക്ഷ ലൈസന്‍സ് നടപടി ക്രമങ്ങള്‍, പാല്‍-മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണി സാധ്യതകള്‍, മണ്ണ് -ജലസംരക്ഷണം, മഴക്കൊയ്ത്ത്, കിണര്‍ റീച്ചാര്‍ജ്ജിംഗ് എന്നീ വിഷയങ്ങളില്‍ സെമിനാറുകളും വിവിധ ദിവസങ്ങളിലായി നടത്തും.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസായവരില്‍ നിന്നും തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ മീഡിയ ഡിസൈന്‍ ആന്റ് ഡിജിറ്റല്‍ ഫിലിം മേയ്ക്കിംഗ്, ഡിജിറ്റല്‍ ഫിലിം മേയ്ക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍, സ്‌പെഷലൈസേഷന്‍ ഇന്‍ ഡൈനാമിക് ഇന്‍ വിഎഫ്എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയിലാണ് പരിശീലനം. ഫോണ്‍: 0471 2325154/0471 4016555.

പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്;
രജിസ്റ്റര്‍ ചെയ്യണം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടത്തുന്ന പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം നടത്തുന്നതിന് താല്‍പര്യമുള്ള ജില്ലയിലെ കോളേജുകള്‍, എന്‍.ജി.ഒകള്‍, മഹല്‍ കമ്മറ്റികള്‍, യതീംഖാനകള്‍ എന്നിവ ആഗസ്ത് അഞ്ചിനകം പുതിയറയിലെ ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ വര്‍ഷം ക്യാമ്പ് നടത്തിയവര്‍ക്കും അപേക്ഷിക്കാം. നാല് ദിവസങ്ങളിലായി 8 സെഷനുകള്‍ അടങ്ങുന്നതാണ് കോഴ്‌സ്. 30 പേരെയെങ്കിലും പങ്കെടുപ്പിക്കുന്നവര്‍ക്കേ ക്യാമ്പ് അനുവദിക്കൂ. 18 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും 25 കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. പൂര്‍ണമായും സൗജന്യമായിരിക്കും. ഫോണ്‍: 04952724610, 9447468965.

കയറ്റിറക്ക് മേഖലയിലെ കൂലിപട്ടിക പുതുക്കല്‍;
യോഗം 14 ന്

ജില്ലയിലെ ഗാര്‍ഹിക കെട്ടിടനിര്‍മ്മാണ കയറ്റിറക്ക് മേഖലയിലെ കാലാവധി കഴിഞ്ഞ് കൂലിപട്ടിക പുതുക്കി നിശ്ചയിക്കുന്നതിനുള്ള യോഗം ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസില്‍ ചേരും. ജില്ലയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളും ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് പ്രതിനിധികളും ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ ഉള്ളവരും യോഗത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുടെ സോണല്‍ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി വിവിധ ടീമുകള്‍ക്ക് പരിശീലനത്തിന് ആവശ്യമായ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് കൊട്ടേഷന്‍ ക്ഷണിച്ചു. കൊട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383924, 952676

LEAVE A REPLY

Please enter your comment!
Please enter your name here