കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു.എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും എൽ എസ് എസ് നേടിയ വിദ്യാർത്ഥികളേയു എം ബി ബി എസ്, ബി ഡി എസ് കരസ്ഥമാക്കിയ വരേയും അനുമോദന സദസ്സിൽ വെച്ച് അനുമോദിച്ചു.
പരിപാടി കോഴിക്കോട് എ ഡി എം രോഷ്നി നാരായണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ സ്ഥിരം സമിതി അധ്യക്ഷനായ ടി.കെ.ഹിതേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ,ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ പഞ്ചായത്തംഗങ്ങളായ വിനോദ് പടനിലം – പി.പവിത്രൻ, വി.അബ്ദുറഹിമാൻ മാസ്റ്റർ, കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു