മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍ ഗ്രാസിം ഗ്രൗണ്ട് മുതല്‍ തെങ്ങിലക്കടവ് ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 50
ലക്ഷം രൂപയുടേയും പള്ളിയോള്‍ അടുവാട് ഭാഗത്ത് പൈപ്പ് ലൈന്‍ നീട്ടുന്നതിന് 6 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്.
കൂളിമാട് 72 എം.എല്‍.ഡി ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം മാവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭാഗത്തും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. നേരത്തെ 103 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ
കെ.ഡബ്ല്യു.എയുടെ പൈപ്പ് ലൈന്‍ നീട്ടല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഇപ്പോള്‍ ലഭ്യമാക്കിയ തുക കൂടി ഉപയോഗപ്പെടുത്തുന്നതോടെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ
പ്രധാന ഭാഗങ്ങളിലെല്ലാം കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.