മലയാളികൾക്ക് എന്നും മനോഹര ചിത്രങ്ങൾ സമ്മാനിച്ച നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രത്തിൽ സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് റിപ്പോർട്ട് . സൗബിൻ നായകനായി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ . ഒരു യഥാര്‍ത്ഥ സംഭവ കഥയിൽ നിന്നും ലഭിച്ച പ്രേരണയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
‘ഡെക്കാന്‍ ക്രോണിക്കില്‍ കണ്ട ഒരു ലേഖനമാണ് തന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂതന്‍ എന്ന പേര് സിനിമയ്ക്ക് തീര്‍ച്ചയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ ജൂതന്റെ വേഷത്തില്‍ സൗബിന്‍ എത്തുന്നു. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.