ട്രെയിന്‍ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ്; മലയാളി ദമ്പതികള്‍ പിടിയില്‍
ട്രെയിന്‍ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈല്‍ ഫോണില്‍ കണ്ട മലയാളി ദമ്പതികള്‍ പിടിയില്‍. ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ ആണ് ഇവര്‍ ഫോണില്‍ സിനിമ കണ്ടത്. സഹയാത്രികന്‍ തൃശൂര്‍ എസ് പിയെ അറിയിക്കുകയും ഇവരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ബംഗളൂരുവില്‍ സ്ഥിരമായി താമസിക്കുന്ന ഇവര്‍ തൃശൂര്‍ പൂരം കാണാനുള്ള യാത്രയിലായിരുന്നു. സിനിമയുടെ വ്യാജ പതിപ്പ് ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരം നല്‍കിയയാള്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്. […]