Kerala

വോട്ടെണ്ണല്‍ കേന്ദ്രം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

തിരുവമ്പാടി, കൊടുവള്ളി നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് സ്കൂൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദർശിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളുടെ വിവരങ്ങള് ഉദ്യോഗസ്ഥരില്‍നിന്ന് കലക്ടര്‍ ‍ചോദിച്ചറിയുകയും കേന്ദ്രത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കുമുള്ള പ്രവേശന കവാടം, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാള്‍, പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ഹാൾ, കൺട്രോൾ റൂം എന്നിവയിലെ സൗകര്യങ്ങൾ, പാര്‍ക്കിങ്, റിഫ്രഷ്‌മെന്റ് ക്രമീകരണങ്ങൾ എന്നിവ കലക്ടര്‍ വിലയിരുത്തി.
റൂറല്‍ എസ്.പി ടി ഫറാഷ്, താമരശ്ശേരി തഹസില്‍ദാര്‍ എം പി സിന്ധു, തിരുവമ്പാടി മണ്ഡലം വരണാധികാരി ആർ ബോബൻ, കൊടുവള്ളി മണ്ഡലം വരണാധികാരി എസ് കിരൺ, ഉപവരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, പൊലീസ് മേധാവികള്‍ എന്നിവര്‍ അനുഗമിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!