തൃശൂർ: തൃശൂർ മണ്ണുത്തിയിൽ ബീക്കൺ ലൈറ്റ് തെളിച്ച് പാഞ്ഞെത്തിയ ആംബുലൻസിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂർ കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് എംഡിഎംഐ പിടികൂടിയത്.
ആംബുലൻസിന്റെ ബീക്കൺ ലൈറ്റ് തെളിച്ച് എംഡിഎംഎ കടത്തിയ രണ്ട് പേർ പിടിയിൽ

