kerala

ചേരാനല്ലൂര്‍ വാഹനാപകടം; 17 കാരൻ ഫ്ലാറ്റിൽ നിന്ന് കാറുമായി പോകുന്നതിന്റെ CCTV ദൃശ്യം പുറത്ത്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. 17 കാരൻ തന്റെ ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കാറുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഞായറാഴ്ച പുലർച്ചെ 1:36 നാണ് ഇയാൾ വാഹനവുമായി പുറത്തേയ്ക്ക് ഇറങ്ങുന്നത്. പുലർച്ചെ 2:20 ഓടെ അപകടം ഉണ്ടായെന്നാണ് FIR. കേസ് അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ പ്രധാന തെളിവായി മാറും. 44 മിനിറ്റ് വ്യത്യാസമാണ് ആലുവയിലെ ഫ്ലാറ്റിൽ നിന്നും അപകടം നടന്ന കണ്ടെയ്‌നർ റോഡിലേക്ക് എത്താനായി 17 കാരൻ എടുത്ത സമയം.

കേസിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തര മന്ത്രി കൂടി ആരോപണം ഉയർത്തിയതിന് പിന്നാലെ എഡിജിപി പി വിജയൻ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിൽ നേരിട്ടെത്തുകയും കുടുംബാംഗങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്തിരുന്നു.

അതേസമയം, 17 കാരന്റെ ജാമ്യം റദ്ദാക്കാനാണ് പൊലീസ് നീക്കം. നരഹത്യ കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഇയാൾക്ക് ജൂവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് ചേരാനല്ലൂർ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ജഡ്ജിയുടെ മകനെ ജാമ്യത്തിൽ വിട്ടയച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് വാദം.

ഇന്നലെ കേസിൽ പ്രതി ചേർത്തതിന് പിന്നാലെ 17 കാരന്റെ പിതാവായ ജഡ്ജിയെ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ എത്തി പൊലീസ് വിവരങ്ങൾ തേടി . തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ നിലപാട്. എന്നാൽ കോടതിയുടെ അനുമതി ഇല്ലാതെ തന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താൻ കഴിയില്ല എന്നും ജഡ്ജി പൊലീസിനോട് പറഞ്ഞു . ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി വാങ്ങിയ ശേഷം ജഡ്ജിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തും. ഔദ്യോഗിക കാര്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിൽ എത്തിയത് ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് റിപ്പോർട്ട്‌. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈക്കോടതി അച്ചടക്ക സമിതി റിപ്പോർട്ട് പരിശോധിച്ച ശേഷം അഡീഷണൽ സെക്ഷൻസ് ജഡ്ജിക്കെതിരെ നടപടിയെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!