കോഴിക്കോട്: നഗരത്തില്‍ ഇനി ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടന്നാല്‍ പോലീസിന്റെ പിടി വീഴും. ഫോണും നോക്കി റോഡ് മുറിച്ചുകടന്നാല്‍ 200 രൂപയാണ് പിഴയായി ഈടാക്കുക. ഫോണിന്റെ സ്‌ക്രീന്‍ നോക്കിക്കടന്നാലും ഇത് ബാധകമാണ്. ഇതിനായി മഫ്തി പോലീസിനെയും നിയമിക്കും.
പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് എതിരെയുള്ള വകുപ്പ് ചുമത്തിയാണ് പിഴയടക്കുന്നത്. ഇരു വശങ്ങളിലും നോക്കി വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കി മാത്രം വേണം സീബ്ര ക്രോസ് ഇല്ലാത്ത സ്ഥലത്ത് മുറിച്ചുകടക്കാന്‍. സീബ്ര ക്രോസിലും റോഡ് മുറിച്ചുകടക്കുമ്പോള്‍ റോഡിന്റെ ഇരുവശവും നോക്കണം. ഫോണില്‍ സംസാരിച്ച് അലക്ഷ്യമായി നടക്കുന്നത് അപകടത്തിന് കാരണമാവുന്നതിനാലാണ് പോലീസിന്റെ ഈ നടപടി.