കുന്നമംഗലം: കഴിഞ്ഞ 17 വര്‍ഷത്തോളമായി കുന്നംഗലം ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഇസ്ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍(ICF )പുതിയ സാരഥികളെ തിരഞ്ഞെടുത്തു.കാരുണ്യ സെന്ററില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പ് നടന്നത്.
ചെയര്‍മാനായി ഫിറോസ് ഖാന്‍ പുതൂരിനെയും ജനറല്‍ സെക്രട്ടറിയായി സി കെ മമ്മദ് കുട്ടിയെയും ട്രഷറര്‍ ആയി തന്‍വീര്‍ കുന്നമംഗലത്തിനെയും തിരഞ്ഞെടുത്തു. പാറോപ്പടി അല്ഫിത്ര ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .കാരുണ്യ ഹോം ന്റെ കീഴില്‍ ഓര്‍ഫന്‍ കെയര്‍ ,കാരുണ്യ സകാത് സെല്‍ അല്‍ ഫിത്‌റ പ്രീ സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
മറ്റ് ഭാരവാഹികള്‍:
അബ്ദുറസാഖ് ഹാജി അഹമ്മദ് കുട്ടി മാസ്റ്റര്‍, ജൗഹര്‍ ഭൂപതി വൈസ് ചെയര്മാന്മാര്‍, മുബാറക്ക് അലി, മഷ്ഹൂഖ് മുഹമ്മദ്.പി, ജോയിന്റ് സെക്രട്രറിമാര്‍,അബ്ദുല്‍ റസാഖ്ഹാജി.ചെയര്‍മാന്‍ കിംസ് ഹോസ്പിറ്റല്‍,അഹമ്മദ് കുട്ടി മാസ്റ്റര്‍ ചെയര്‍മാന്‍ എബിലിറ്റി ഫൌണ്ടേഷന്‍ ,ബുഷ് ഹര്‍ കെ കെ മനേജിംഗ് ഡയറക്ടര്‍ ഭൂപതി ഇന്റെയരിയല്‍സ് ,ശുകൂര്‍ കോണിക്കല്‍ ഡയക്ടര്‍ഫോക്കസ് ഇന്ത്യ, ജൗഹര്‍ഭൂപതി പ്രസിഡണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം ,സുബൈര്‍ കോണിക്കല്‍ എഐആര്‍ , ചടങ്ങില്‍ സലിം കാരന്തൂര്‍ ആശംസ നേര്‍ന്നു സംസാരിച്ചു