വാഴക്കാട്: വാഴക്കാട് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ചാലിയാര്‍ മണ്ണന്തല കടവില്‍ മുങ്ങിമരിച്ചു. അരവിന്ദ് (14) ആണ് മരണപ്പെട്ടത്. വിദ്യാലയത്തിന് അവധിയായ ഇന്ന് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാത്ത അരവിന്ദ് കടവിലെ ആഴമേറിയ സ്ഥലത്ത് ഇറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ട്രോമ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതശരീരം കണ്ടെത്തുകയായിരുന്നു.
ഓമനരൂര്‍ തടപ്പറമ്പ് കേദാരം വീട്ടില്‍ ദാമോദരന്റെയും(സര്‍വ്വേ സൂപ്രണ്ട്, മലപ്പുറം) മിനിയുടെയും മകനാണ്.