Trending

സൂര്യോത്സവ് 2026; ഓണപ്പൊലിമ എംപി എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം: നെച്ചൂളിയിലെ രജതജൂബിലി ആഘോഷിക്കുന്ന സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സൂര്യോത്സവ് 2026 – ഓണപ്പൊലിമ”യ്ക്ക് തുടക്കമായി. കിഴൂർ എ.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എംപി എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 16 മുതൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്കാണ് “ഓണപ്പൊലിമ” എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാനും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനീഷ് എം.കെ. സ്വാഗതം ആശംസിച്ചു. സൂര്യോത്സവ് കമ്മിറ്റി കൺവീനർ അരുൺ മോഹൻ ആമുഖഭാഷണം നടത്തുകയും എട്ട് ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ഡയറക്ഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷജീൽ പി.എം. മുഖ്യാതിഥിയായി.

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ സബ് ഇൻസ്പെക്ടർമാരായ ഒ. മോഹൻദാസ്, കെ.സി. അഭിലാഷ് എന്നിവരെയും, വോളിബോൾ കോച്ച് വിനീഷ് കുമാർ കെ.പി., പൊതുപ്രവർത്തക അഡ്വ. ബവിത പി. എന്നിവരെയും എം.പി. പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

ഉദ്ഘാടകനായ എം.പി. എം.കെ. രാഘവനുള്ള സ്നേഹോപഹാരം സംഘാടകരുടെ സാരഥികളായ അരുൺ മോഹനും സജീത്ത് ബി.കെ.യും ചേർന്ന് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർമാരായ കൽപ്പള്ളി നാരായണൻ നമ്പൂതിരി, രമേശൻ വി.കെ., കെ.വി. സുധാകരൻ, സ്മൃതി ചെയർമാൻ എൻ.പി. രാമചന്ദ്രൻ, അഡ്വ. ബവിത പി, അരവിന്ദാക്ഷൻ എടക്കാട്ട്, കെ.സി. ഭാസ്കരൻ മാസ്റ്റർ, സജീത്ത് ബി.കെ. എന്നിവർ സംസാരിച്ചു.

നെച്ചൂളിയിലെ പാചകവിദഗ്ധരുടെ കൂട്ടായ്മയിൽ പരമ്പരാഗത രീതിയിൽ ഒരുക്കിയ നാടൻ ഭക്ഷ്യമേള എടക്കാട്ട് ശ്രീനിവാസൻ നായർ എം.പി.ക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. നിരവധി പേർ പങ്കെടുത്ത ഭക്ഷ്യമേള പരമ്പരാഗത നാടൻ രുചികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.

തുടർന്ന് സാരംഗ് കോഴിക്കോട് അവതരിപ്പിച്ച സംഗീതരാവ് അരങ്ങേറി. സംഗീതാസ്വാദകരുടെ വലിയ പങ്കാളിത്തത്തോടെ നടന്ന സംഗീതരാവ് ഏറെ ശ്രദ്ധേയമായി.

എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഓണപ്പൊലിമയിൽ വിവിധ കലാ-സാംസ്കാരിക, കായിക, സാമൂഹിക പരിപാടികൾ അരങ്ങേറും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!