Trending

“തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെ”; മുഹമ്മദ് റിയാസിനെതിരെ മാത്യു കുഴല്‍നാടന്‍

ഇഡി കേസുമായി ബന്ധപ്പെട്ട പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെയാണ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ റിയാസ് ഇന്ന് പറഞ്ഞിട്ടുണ്ട്. വീണ ഒരു സേവനവും നൽകിയിട്ടില്ല എന്നുള്ള കരിമണൽ കർത്തയുടെ മൊഴി റിയാസിന് കൊടുക്കാൻ തയ്യാറാണ്. റിയാസ് രണ്ട് രീതിയിലാണ് സംസാരിക്കുന്നത്. റിയാസിന്റെ ഭാര്യ വീണ കോടിക്കണക്കിന് രൂപ ആർക്കെങ്കിലും കൊടുക്കുകയോ വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ആ ചോദ്യത്തിന് ആദ്യം മറുപടി പറയട്ടെയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!