Trending

‘സന്തോഷത്തോടെ പഠിക്കാം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കം

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘സന്തോഷത്തോടെ പഠിക്കാം’ മാനസികാരോഗ്യ ബോധവത്ക്കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം ചാലപ്പുറം ഗവ. ഗണപത് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി നായര്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ ടി സരിത കുമാരി അധ്യക്ഷയായി.

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായാണ് ‘സന്തോഷത്തോടെ പഠിക്കാം’ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12 മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

പഠനസമ്മര്‍ദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടല്‍ തുടങ്ങിയ വിവിധ മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും മാനസികാരോഗ്യ പിന്തുണയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകള്‍, സംവാദങ്ങള്‍, കൗണ്‍സിലിങ് സെഷനുകള്‍, വിവിധ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പ്രത്യേക മാനസികാരോഗ്യ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് അവര്‍ക്ക് അനുയോജ്യമായ പിന്തുണയും കൗണ്‍സലിങ്ങും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ക്യാമ്പയിനിലൂടെ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, മറ്റ് മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ചടങ്ങില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ഡോ. ബിനു പ്രസാദ് ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം പവിത്രന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ പി റിയാസ്, പി ടി എ പ്രസിഡന്റ് സുരേഷ് ബാബു, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി ദിവ്യ, സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രൊജക്റ്റ് ഓഫീസര്‍ രമ്യ ചന്ദ്ര, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കൗണ്‍സിലര്‍മാരായ ദേവിക, എം വി സവ്യ എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!