നിര്യാതനായി
കാസര്‍കോട് ഇല്ലാസ് നഗര്‍ മര്‍വ്വമഹല്‍ വീട്ടില്‍ മുനീറിന്റെ മകന്‍ മുനവ്വര്‍ റഹ്‌മാന്‍(24) നിര്യാതനായി. ദുബായില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ലുക്കീമിയ രോഗ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫൈഹയാണ് ഭാര്യ.
കാസര്‍കോട് ഇല്ലാസ് നഗര്‍ മര്‍വ്വമഹല്‍ വീട്ടില്‍ മുനീറിന്റെ മകന്‍ മുനവ്വര്‍ റഹ്‌മാന്‍(24) നിര്യാതനായി. ദുബായില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ലുക്കീമിയ രോഗ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫൈഹയാണ് ഭാര്യ.
കാരന്തുര്‍ :തെക്കയില്‍ നാല്‌സെന്റ് കോളനി മീനാക്ഷി (76) നിര്യാതയായി. പരേതനായ കണ്ടന്‍ കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍ സുബ്രഹ്മണ്യന്‍, ലീന (കേരള പോലീസ് )മരുമക്കള്‍ ശ്രീലത, രാജേഷ്. ശവ സംസ്‌കാരം ഇന്ന് വൈകുന്നേരം 5മണിക്ക്.
കൊല്ലം: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശ്ശേരി വീട്ടില്‍ വിശ്വനാഥന്‍, വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ ഉത്തരയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്. രാവിലെ ഉത്തരയെ വിളിച്ചിട്ട് ഉണരാതായതോടെ വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടന്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. യുവതിക്കൊപ്പം അതേ മുറിയില്‍ മറ്റൊരു കട്ടിലില്‍ ഉറങ്ങിക്കിടന്ന മകനും ഭര്‍ത്താവും പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടു ഒരു മാസം […]
കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടും കുന്ദമംഗലം ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ എം.പി. കേളുക്കുട്ടിയുടെ മാതാവും മുനമ്പാറയില്‍ പരേതനായ ഉക്കണ്ടന്‍ നായരുടെ ഭാര്യയുമായ തേയി അമ്മ (83) നിര്യാതയായി. മക്കള്‍ പരേതയായ നാരായണി, വിജയ, കേളുക്കുട്ടി, മരുമക്കള്‍ ഗംഗാധരന്‍ നായര്‍ (മുണ്ടിക്കല്‍താഴം) വിജയന്‍ നായര്‍ ( പയിമ്പ്ര) , ഉഷാകുമാരി .സംസ്‌കാരം രണ്ടു മണിക്ക് വീട്ടുവളപ്പില്‍
പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു. പാലക്കാട് റിമാന്‍ഡ് തടവുകാരനാണ് സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തത്. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാളെ സാനിറ്റൈസര്‍ കഴിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുന്ദമംഗലം; പൊയ്യയില്‍ ,നടുവില്‍ കുഴിപുറത്ത് ഹരിദാസന്‍ നായര്‍ (62 വയസ്സ്) അന്തരിച്ചു. ഭാര്യ: പങ്കജം മക്കള്‍ : ഹരീഷ് കുമാര്‍, അജീഷ് കുമാര്‍ (ഖത്തര്‍) മരുമക്കള്‍: അഞ്ജു (പത്താം മൈല്‍), വീണ (മീനങ്ങാടി)സംസ്‌കാരം വൈകുന്നേരം വീട്ടുവളപ്പില്‍
കുന്ദമംഗലം; പുന്നശ്ശേരി മാഞ്ചോട്ടില്‍ തരുപ്പയില്‍ മീത്തല്‍ അനില്‍ കുമാറിന്റെ (എംഇജി ബാംഗ്ലൂര്‍) ഭാര്യ സന്നു(23) നിര്യാതയായി. അച്ഛന്‍ സത്യന്‍(കെഎസ്ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി ഡിപ്പോ), അമ്മ സജിഷ(അംഗനവാടി പൈങ്ങോട്ടുപുറം), സഹോദരന്‍ സഞ്ചു( എയര്‍ ഇന്ത്യ മുംബൈ). സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് പൊയ്യയില്‍ വീട്ടുവളപ്പില്‍.
കൊല്ലം ഇളവൂരില്‍ ിമരണപ്പെട്ട ദേവനന്ദയുടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍. കുട്ടിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. അതിനാല്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ പറഞ്ഞു. ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൊല്ലം ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ പ്രതികരിച്ചു. മണല്‍വാരിയുണ്ടാക്കിയ കുഴികള്‍ പുഴയിലുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ […]
പുള്ളന്തര്‍ കല്ലുമ്പുറം വേങ്കാട്ടില്‍ പരേതനായ കണാരന്‍ എന്നിവരുടെ ഭാര്യ സരോജിനി(76) നിര്യാതയായി. മക്കള്‍; സുബ്രഹ്മണ്യന്‍, വിലാസിനി, ബീന, ബിന്ദു, ഗിരീഷ് മരുമക്കള്‍; ബിന്ദു, ബാബു, ദിവാകരന്‍, അനിത, പരേതനായ വാസു
പണ്ടാരപ്പറമ്പ് വടക്കയില്‍ പരേതനായ മമ്മുവിന്റെ ഭാര്യ ആയിഷ (87) നിര്യാതനായി. മക്കള്‍ ; മുഹമ്മദ്,ഇസ്മായില്‍, റസാക്ക് മരുമക്കള്‍; അലീമ,മറിയക്കുട്ടി,സംസാദ്.