Trending

മുഖ്യമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചു; എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്. നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി ‘ചോരയ്ക്ക് ചോര’ എന്ന് പ്രസംഗിച്ചതായി വ്യാജ പ്രചാരണം നടത്തി കുറ്റകൃത്യം ചെയ്തെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

യു.ഡി.എഫ്. പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, ‘ചോരയ്ക്ക് ചോര’ എന്ന പ്രയോഗം അദ്ദേഹം നടത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പൊതുസമൂഹത്തിൽ സ്പർദ്ധയും തെറ്റിദ്ധാരണയും വളർത്തുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയ എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് എന്നിവർക്കെതിരെയും, വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബർ ഹാൻഡിലുകൾക്കെതിരെയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 353, 356, ഐ.ടി. ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. യഥാർത്ഥ പ്രസംഗത്തിന്റെ വീഡിയോ, മാധ്യമ വാർത്തകൾ, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!