കുന്ദമംഗലം: വേരുകളില്‍ നിന്ന് ശില്പങ്ങളുണ്ടാക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ റിയാസ് കുന്ദമംഗലത്തിന് BRC(S) സംസ്ഥാന ഘടകത്തിന്റെ ഉപഹാരം സമ്മാനിച്ചു. ഉജ്വല ബാല്യം പുരസ്‌കാര ജേതാവ് ആസിം വെളിമണ്ണ പുരസ്‌കാരം സമ്മാനിച്ചു.
ഒരു ശില്പി എന്ന നിലയില്‍ എനിക്ക് ഇതുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വിലപ്പെട്ട അംഗീകാരമാണ് ഇന്ന് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വെച്ചുള്ള ചടങ്ങില്‍ ജന്മനാ കൈകള്‍ ഇല്ലാതെ ജനിച്ച ‘ഉജ്വലബാല്യം’ പുരസ്‌കാരം നേടിയ ആസിം വെളിമണ്ണയുടെ കാലുകളാല്‍ ഞാന്‍ ഏറ്റുവാങ്ങിയത് എന്ന് പുരസ്‌കാര ലഭ്തിക്ക് ശേഷം റിയാസ് കുന്ദമംഗലം പറഞ്ഞു.
സ്റ്റേറ്റ് പ്രസിഡന്റ് നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സെകട്ടറി നിത്യാനന്ത് തൃശൂര്‍, ജില്ലാ പ്രസിഡന്റ് നിയാസ് കാറപറമ്പ്, യുവമോര്‍ച്ച സ്റ്റേറ്റ് സെകട്ടറി റിനീഷ്, ആസിമിന്റെ പിതാവ് മുഹമ്മദ് ഷഹീദ്, ഗിരീശന്‍ കുന്ദമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.