കുന്ദമംഗലം: മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയ നടപടി പ്രതിഷേധാർഹമെന്ന് വനിതാ ലീഗ് ദേശീയ ജന: സിക്രട്ടറി അഡ്വ: നൂർ ബീന റഷീദ് അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് പഞ്ചായത്ത് വനിതാ ലീഗിന്റെ സാദരം 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നൂർ ബീന.
അധികാരത്തിന്റെ ഹുങ്ക് കൊണ്ട് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ മാറ്റിമറിക്കാൻ ശ്രമിക്കുന്നതിൽ സൂക്ഷ്മതയും കൂടിയാലോചനങ്ങൾ നടത്താത്ത പക്ഷം കനത്ത വില നൽകേണ്ടി വരുമെന്നും നൂർ ബീന പറഞ്ഞു. പ്രസിഡണ്ട് പി. കൗലത്ത് അധ്യക്ഷത വഹിച്ചു. കുറിയേരി അബൂബക്കർ സ്മാരക ലൈബ്രറി രമ്യാ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. എം.പി.രമ്യാ ഹരിദാസിനെയും പൊതു പ്രവർത്തകയും വനിതാ ലീഗ് ജില്ലാ ട്രഷറർ കൂടിയായ എ.പി.സഫിയക്കും വനിതാ ലീഗ് കുന്ദമംഗലം പഞ്ചായത്തിന്റെ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് നൽകി ഇരുവരെയും ആദരിച്ചു.
രമ്യ ഹരിദാസ് എം.പി, ഖാലിദ് കിളിമുണ്ട, ഒ.ഉസ്സയിൻ, അരിയിൽ മൊയ്തീൻ ഹാജി, അരിയിൽ അലവി, മൊയ്തീൻകോയ കണിയാറക്കൽ, എ.കെ.ഷൗക്കത്ത്, എം.ബാബുമോൻ, എൻ.എം.യൂസുഫ്, അജാസ് എൻ.കെ, എ.പി.സഫിയ, ഷറഫുന്നീസ ടീച്ചർ, ടി.കെ.സീനത്ത്, ആമിന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മു പ്രമ്മൽ, പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, രജനി തടത്തിൽ, സി.കെ. ഫസീല ,എം.കെ. റംല, ഷറഫുന്നീസ മാവൂർ ,കൃഷ്ണൻകുട്ടി ആമ്പ്രമ്മൽ, ആനിക്കാട്ടുമ്മൽ ആയിശബി, സക്കീന ആമ്പ്രമ്മൽ, കെ.കെ.സുബൈദ, സക്കീന ചേരിഞ്ചാൽ, ആയിഷാബി കാരന്തൂർ ,ബീവി കാക്കാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി യു.സി ബുഷ്റ സ്വാഗതവും ട്രഷറർ ഷഹർബാൻ ഗഫൂർ നന്ദിയും പറഞ്ഞു. പ്രവർത്തകർക്കായി കൈപുണ്യ മത്സരം, കൈത്താങ്ങ് പദ്ധതി, കലാപരിപാടികളും നടത്തി.