കൗണ്‍സിലറും കൊലയാളി സംഘത്തിലെന്ന് പൊലീസ്;ഹരിദാസന്റെ കൊലപാതകംത്തിൽ 3 പേര്‍ കൂടി പിടിയില്‍
തലശേരിയിൽ സി.പി.എം പ്രവര്‍ത്തകൻ ഹരിദാസന്‍ വധക്കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേര്‍ അറസ്റ്റില്‍.ബി.ജെ.പി പ്രവര്‍ത്തകരായ പ്രതീഷ്, പ്രജിത്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്.ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആറു പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.ലിജേഷ് നേരത്തെ തന്നെ പിടിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ ലിജേഷും സ്ഥലത്തുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴേക്കുനിയില്‍ ഹരിദാസനെയാണ് ഒരാഴ്ച മുന്‍പ് പുലര്‍ച്ചെ 1.30 ന് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി പല സ്ഥലത്ത് ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും […]


