News

മലേഷ്യയില്‍ പീഡനത്തിനിരയായ ഹരിദാസിന് സഹായവുമായി മമ്മൂട്ടി ഡയറക്ടറായ ആയുര്‍വേദ കേന്ദ്രം

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി. മമ്മൂ‍ട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ കേന്ദ്രത്തിലായിരിക്കും ചികിത്സ. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നു ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാർ പറഞ്ഞു. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഹരിദാസ് നേരിട്ട ക്രൂരതയുടെ വാർത്ത മലയാള മനോരമയിൽ കണ്ടാണു മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചർച്ച ചെയ്തു ഹരിദാസിനെ സഹായിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഡോ. ജ്യോതിഷ് കുമാർ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!