ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണാബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണാബാധിതരുടെ എണ്ണം മുപ്പത്തിയൊന്നായി.
രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്താകമാനം ഇതുവ 97000 ത്തിലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മൂവായിരത്തിലധികം പേര് മരണത്തിന് കീഴടങ്ങി.