മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയ നടപടി പ്രതിഷേധാർഹം: വനിതാ ലീഗ്
കുന്ദമംഗലം: മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയ നടപടി പ്രതിഷേധാർഹമെന്ന് വനിതാ ലീഗ് ദേശീയ ജന: സിക്രട്ടറി അഡ്വ: നൂർ ബീന റഷീദ് അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് പഞ്ചായത്ത് വനിതാ ലീഗിന്റെ സാദരം 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നൂർ ബീന. അധികാരത്തിന്റെ ഹുങ്ക് കൊണ്ട് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ മാറ്റിമറിക്കാൻ ശ്രമിക്കുന്നതിൽ സൂക്ഷ്മതയും കൂടിയാലോചനങ്ങൾ നടത്താത്ത പക്ഷം കനത്ത വില നൽകേണ്ടി വരുമെന്നും നൂർ ബീന പറഞ്ഞു. പ്രസിഡണ്ട് പി. കൗലത്ത് അധ്യക്ഷത വഹിച്ചു. കുറിയേരി അബൂബക്കർ സ്മാരക ലൈബ്രറി […]
