Trending

ഫ്ലിപ്കാർട്ട് ‘ഗോട്ട് സെയിൽ’ കെണി; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ ജനപ്രിയ ‘ഗോട്ട് സെയിൽ’ ഓഫറുകളുടെ മറവിൽ സംസ്ഥാനത്ത് വ്യാപക സൈബർ തട്ടിപ്പ് നടക്കുന്നതായി കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ ഫ്ലിപ്കാർട്ടിന്റേതെന്ന വ്യാജേന പേജുകളും ആകർഷകമായ പരസ്യങ്ങളും നിർമ്മിച്ചാണ് തട്ടിപ്പുകാർ പൊതുജനങ്ങളെ വലയിലാക്കുന്നത്. “Flipkart GOAT SALE”, “Goat Sale Live”, “Offers Sale”, “FK Goats Offer’s” തുടങ്ങിയ പേരുകളിൽ ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക പേജാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചിരിക്കുന്നത്.

വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അവിശ്വസനീയമായ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നാണ് ഇവരുടെ വാഗ്ദാനം. പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിന്റെ അതേ രൂപത്തിലുള്ള വ്യാജ സൈറ്റുകളിലേക്കോ സ്വകാര്യ വാട്സ്ആപ്പ് നമ്പറുകളിലേക്കോ ആണ് റീഡയറക്ട് ചെയ്യുന്നത്. തുടർന്ന് “ലിമിറ്റഡ് സ്റ്റോക്ക്”, “ഓഫർ അവസാനിക്കാൻ മിനിറ്റുകൾ മാത്രം” തുടങ്ങിയ സന്ദേശങ്ങളിലൂടെ അഡ്വാൻസ് തുക, ഡെലിവറി ചാർജ്, ബുക്കിംഗ് ഫീസ് എന്നിവ ഇവർ ഓൺലൈനായി ഈടാക്കുന്നു. പണം കൈപ്പറ്റിയ ശേഷം പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കില്ല.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് ലിങ്കുകൾ വഴി ഓഫറുകൾ പരിശോധിക്കാതെ ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി മാത്രം ഓഫറുകളുടെ ആധികാരികത ഉറപ്പാക്കുക എന്ന് പൊലീസ് താക്കീത് നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ, സിവിവി, എടിഎം പിൻ, ഒടിപി എന്നിവ ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത്. സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ട് അപരിചിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ ഐഡികളിലേക്കോ പണം അയക്കരുത്. വിലകൂടിയ ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ പലപ്പോഴും വലിയ കെണിയായിരിക്കാമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒട്ടും സമയം കളയാതെ 1930 എന്ന ദേശീയ സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കുകയോ, www.cybercrime.gov.in എന്ന ഔദ്യോഗിക സൈബർ ക്രൈം പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയോ വേണം. ആദ്യത്തെ ‘ഗോൾഡൻ അവറുകളിൽ’ പരാതി നൽകിയാൽ തട്ടിപ്പുകാർ കൊണ്ടുപോയ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!