Trending

വിഴിഞ്ഞം ഓഹരി കൈമാറ്റം: ‘വ്യക്തത വേണം’, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാറിൻ്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കത്തിൽ പറയുന്നുണ്ട്.

കൂടുതൽ ഓഹരി വിൽക്കുന്നതോടെ ഉടമസ്ഥവകാശ മാറ്റമായി കണക്കാക്കപ്പെടും. ഓഹരി കൈമാറ്റം സർക്കാരിനെ അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അദാനി കമ്പനിയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

സർക്കാരിൻ്റെ പ്രതിനിധി രേഖാമൂലം എതിർപ്പ് അറിയിച്ചിട്ടില്ലെന്നും കത്തിൽ പ്രതിപക്ഷനേതാവ് പറഞ്ഞു. കൺസഷൻ കരാർ വ്യവസ്ഥകൾ അദാനി ഗ്രൂപ്പ് ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ല. സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമെന്നും കത്തിൽ പറയുന്നു. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!