കുന്ദമംഗലം: ബയോമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലത്ത് വയോവൃദ്ധരായിട്ടുള്ള ജനങ്ങള്‍ക്ക് കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പന്‍സറിയില്‍ പ്രത്യേക ഒ.പി അനുവദിക്കുന്നു. 60 വയസ്സ് കഴിഞ്ഞ ആളുകള്‍ക്കാണ് ഇത്തരത്തില്‍ സ്‌പെഷ്യല്‍ ഒ.പി അനുവദിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും പ്രത്യേക ഒ.പി. നിലവില്‍ 9 മണി മുതല്‍ രണ്ട് മണി വരെയാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ഡിസ്പന്‍സറിയില്‍ ടിക്കറ്റ് എടുക്കാനും മറ്റും പരിമിത സൗകര്യമാണുള്ളത്. അതിനാല്‍ വയസ്സായവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒ.പി ടിക്കറ്റ് എടുത്തതിന് ശേഷം ഇരിക്കാനുള്ള സൗകര്യവും കുറവാണ് അതിനാല്‍ പുതിയ ഒ.പി സൗകര്യം വയോജനങ്ങള്‍ക്ക് ഏറെ സഹായപ്പെടും.