കുന്ദമംഗലം: കുന്ദമംഗലത്തെ ആനപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കും. എംഎല്‍എയുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റും ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ആര്‍ദ്രം പദ്ധതിയിലൂടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ നാല് ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ പഞ്ചായത്ത് നിയമിച്ചതാണ്.
പണ്ട് നിരവധി രോഗികള്‍ക്ക് ഹോസ്പിറ്റലില്‍ കിടത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.