News

ആനപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം

കുന്ദമംഗലം: കുന്ദമംഗലത്തെ ആനപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കും. എംഎല്‍എയുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റും ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ആര്‍ദ്രം പദ്ധതിയിലൂടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ നാല് ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ പഞ്ചായത്ത് നിയമിച്ചതാണ്. പണ്ട് നിരവധി രോഗികള്‍ക്ക് ഹോസ്പിറ്റലില്‍ കിടത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Local

കുന്ദമംഗലത്ത് മാതൃകാ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലത്തെ മാതൃക പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍ക്കുന്നത്. പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ടു നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ താഴെ നിലയില്‍ വിസിറ്റേഴ്‌സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ടോയ്‌ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്റ് വെപ്പണ്‍സ് റൂം, […]

Local

കക്കോടി പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടമൊരുങ്ങുന്നു

  കക്കോടി : കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത്  മൂന്നര കോടി രൂപ ചെലവിലാണ്  കെട്ടിടമൊരുക്കുന്നത്.  കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്.  മഴവെള്ളമിറങ്ങി കെട്ടിടം തകര്‍ന്നു വീഴാതായ സാഹചര്യത്തിലാണ് ആശുപത്രി കെട്ടിടം താല്‍കാലിക സംവിധാനത്തിലേക്ക് മാറിയത്. നിലവില്‍ നാല് താല്‍കാലിക കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രി സമയബന്ധിതമായി പുതിയ സംവിധാനത്തിലേക്ക് മാറും. ആരോഗ്യവകുപ്പിന്റെയും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെയും ഇടപെടലിലൂടെയാണ്  ആശുപത്രി നിര്‍മ്മിക്കാന്‍ […]

Local

പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3.65 കോടിയുടെ പുതിയ കെട്ടിടം വരുന്നു

പൂനൂര്‍: പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുകോടി അറുപത്തഞ്ച് ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം വരുന്നുു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലായ് ആറിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ.അധ്യക്ഷത വഹിക്കും. സ്‌കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബി ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളില്‍ ഇപ്പോള്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചുവരുന്ന അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. സ്‌കൂളിന് […]

Kerala Trending

സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തിയാക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടി രൂപയുടെ പതിമൂന്ന് സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 23  സ്‌കൂളുകളുമാണ് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അഞ്ച് കോടി വിഭാഗത്തില്‍ നടുവണ്ണൂര്‍, ചാത്തമംഗലം, മീഞ്ചന്ത, മെഡിക്കല്‍ കോളേജ് കാമ്പസ്, പന്നൂര്‍, മേപ്പയ്യൂര്‍, വളയം എന്നീ സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അവസാനം […]

error: Protected Content !!