പൂനൂര്‍: പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുകോടി അറുപത്തഞ്ച് ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം വരുന്നുു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലായ് ആറിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ.അധ്യക്ഷത വഹിക്കും.
സ്‌കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബി ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളില്‍ ഇപ്പോള്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചുവരുന്ന അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. സ്‌കൂളിന് നേരത്തേയുണ്ടാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുക. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 1850 കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.