ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേല്‍ അധികമായി ചുമത്തിയത്.
ഇലക്ട്രോണിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇ-വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയില്‍ 1.5 ലക്ഷം രൂപവരെ ആദായനികുതി ഇളവും മന്ത്രി പ്രഖ്യാപിച്ചു.