പുള്ളന്നൂര്‍: പുള്ളന്നൂര്‍ ന്യൂ ഗവ: എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ ബഷീര്‍ ദിനത്തില്‍ ബഷീര്‍ കൃതികളുടെ കുട്ടിപ്പുര നിര്‍മ്മിച്ചു കൊണ്ട് ബഷീര്‍ ദിനം ആഘോഷിച്ചു. കുട്ടിപ്പുര സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ കുട്ടികള്‍ക്ക് തുറന്നു കൊടുത്തു.
ബഷീര്‍ കൃതികള്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും മലയാള ഭാഷക്ക് ബഷീര്‍ നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ ശാന്ത ടീച്ചര്‍, അനീസ് മാസ്റ്റര്‍, മഞ്ജുഷ ടീച്ചര്‍, ഫസ്‌ന എന്നിവര്‍ സംസാരിച്ചു, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ്. കെ. കെ നന്ദി പറഞ്ഞു. ബഷീര്‍ കൃതികള്‍ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.