പുള്ളാവൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തി പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുള്ളാവൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 27 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ഓഡിറ്റോറിയം, കിച്ചന്‍ ബ്ലോക്ക് എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. എംഎല്‍എ ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് റൂം കോംപ്ലക്‌സിലാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്.ഗ്രാമപഞ്ചായത്ത് പദ്ധതി […]