മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി; യുവാവ് അവശനിലയില്‍
എറണാകുളം മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് രാസ ലഹരി വിഴുങ്ങി. തൊടുപുഴ സ്വദേശി ടോണി സാബു ആണ് എംഡിഎംഎ വിഴുങ്ങിയത്. അവശനിലയിലായ ടോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവരില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവും എംഡി എം എയും പിടിച്ചെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. കിഴക്കേക്കരയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നാലുപേര്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. നാല് യുവാക്കളേയും പൊലീസ് പരിശോധിച്ച് വരുന്നതിനിടെയാണ് ടോണി എംഡിഎംഎ […]









