അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുവേണ്ടി കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോകള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങളാണ്. അത് ഇല്ലാതാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കണം. ചെറുവണ്ണൂരില്‍ നടന്ന കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോട് സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സി എസ് ദത്തന്‍ പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി, ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, ബി ബി ബിനീഷ്, വി കെ മോളി, എന്‍ എം കുഞ്ഞബ്ദുള്ള, പേരാമ്പ്ര മണ്ഡലം വികസന സമിതി കണ്‍വീനര്‍ എം കുഞ്ഞമ്മത്, പി കെ എം ബാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ആര്‍ സതീഷ് ചന്ദ്രന്‍, വിസിപി സി എച്ച് പുഷ്പ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത സ്വാഗതവും കുടുംബശ്രീ എഡിഎം സി ടി ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.