അടിവാരം: അടിവാരം പൊട്ടിക്കൈ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കോഴിക്കോട് ചേളാരി സ്വദേശി പ്രജീഷിനെയാണ് (ഉണ്ണി-30) കാണാതായത്. മുക്കം അഗ്‌നിരക്ഷാ സേനയും താമരശ്ശേരി പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്.
അടിവാരം നോളജ് സിറ്റിയിലെ ജീവനക്കാരനാണ് പ്രജീഷ്. വൈകീട്ട് ഏഴ് മണിയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.