കുന്നമംഗലം: വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി. ഈ മാസം 31 വരെ വാഹനപരിശോധന നടത്തുമെന്നും ശിക്ഷാനടപടികള്‍ കര്‍ശനമാക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് സിഡബ്ല്യുആര്‍ഡിഎമ്മില്‍ റോഡ്‌സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നിയമപാലകനായ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീഴ്ചകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകന്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. അതിന് കര്‍ശന നടപടിയുണ്ടാകും. ആ സംഭവം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു പ്രേരണ ഉണ്ടാക്കിയിട്ടുണ്ട്. നിയമം പാലിക്കേണ്ട ബാധ്യത എനിക്കല്ല മറ്റുള്ളവര്‍ക്കാണ് എന്ന തെറ്റായ സാമൂഹിക ബോധമാണുള്ളത്. ഈ പരിശീലനത്തിലൂടെ അതിനെ മറികടക്കാനാകണം.
നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി എന്നിവ ചേര്‍ന്നാണ് കേരളത്തിലെ എന്‍ജിനിയര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചത്. കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷനായി. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ എ വി ജോര്‍ജ്, നാറ്റ്പാക് ഡയറക്ടര്‍ എസ് ഷഹീം, സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എ ബി അനിത, സീനിയര്‍ സയന്റിസ്റ്റ് വി എസ് സഞ്ജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.