ഓമശ്ശേരി: ഓമശ്ശേരി വേനപ്പാറ റോഡിന് രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ. ടൂറിസം മേഖലയില്‍ ഏറെ പ്രാധാന്യമുള്ള സംസ്ഥാന പാതയായ കാപ്പാട്- തുഷാരഗിരി- അരീക്കോട് റോഡില്‍ ഓമശ്ശേരി ടൗണില്‍ നിന്നും ആരംഭിച്ച് വേനപ്പാറ വഴി കടന്നു പോകുന്നതാണ് റോഡ്. റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തിക്ക് 2019-20 വര്‍ഷത്തെ ബഡ്ജറ്റിലായിരുന്നു തുക പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതെന്നും ആധുനിക രീതിയിലുള്ള BM BC ടാറിംഗും, ഡ്രൈനേജ് സംവിധാനവും, നടപ്പാതകളില്‍ ടൈല്‍ വിരിക്കലും പ്രവര്‍ത്തിയുടെ ഭാഗമായി നടപ്പിലാവുന്നതാണെന്നും പണി പൂര്‍ത്തിയാവുന്നതോട് കൂടി ടൂറിസം മേഖലയായ തുഷാരഗിരിയിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാവുന്നതാണെന്നും സാങ്കേതിക അനുമതിയും, ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാവുന്ന തോട് കൂടി പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എംഎല്‍എ പറഞ്ഞു.