Kerala

ദുരിതമകറ്റാൻ കൈത്താങ്ങായി വിദ്യാർഥികളും!

ചേന്ദമംഗലൂർ: പ്രളയം നിമിത്തം ദുരിതക്കയത്തിലായ ചേന്ദമംഗലൂർ നിവാസികൾക്ക് വിദ്യാർഥികളുടെ കൈത്താങ്ങ് ! മുക്കം നഗരസഭയിൽ ഏറ്റവും കൂടുതൽ പ്രളയബാധിതരുള്ള ചേന്ദമംഗലൂർ പ്രദേശത്ത് വിദ്യാർഥികൾ നടത്തിയ സേവന പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചു. ചേന്ദമംഗലൂർ അങ്ങാടി, മംഗലശേരി തോട്ടം, പുൽപറമ്പ്, തെയ്യത്തുംകടവ് എന്നിവിടങ്ങളിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിക്കൂട്ടിയാണ് വിദ്യാർഥികൾ ദുരിതാശ്വാസത്തിന്റെ വേറിട്ട മാതൃകയായത്. ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കുള്ള താക്കീതുകൂടിയാവുകയായിരുന്നു ഈ കൗമാരക്കാരുടെ സൽപ്രവൃത്തി. തെയ്യത്തുംകടവ് പാലത്തിന് സമീപമുള്ള മാതൃക അംഗനവാടിയിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തതും […]

Local

പത്താംമൈലില്‍ ചത്ത പോത്തിനേയും കോഴി വേസ്റ്റും പുഴയില്‍ തട്ടി: പ്രതിഷേധം

കുന്ദമംഗലം: കുന്ദമംഗലം പത്താം മൈലില്‍ പണ്ടാരപ്പറമ്പിന് സമീപം പൂനൂര്‍ പുഴയില്‍ ചത്ത പോത്തിനേയും കോഴി വേസ്റ്റും തട്ടിയത് പ്രതിഷേധത്തിനിടയാക്കി.. മുന്‍പും പല തവണ പ്രദേശത്ത് ഇത്തരത്തില്‍ വേസ്റ്റ് തട്ടിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ച് പോലീസിനെ വിളിച്ചിട്ടുണ്ട്.. വിഷയത്തില്‍ പ്രതികളെ പിടിച്ച് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala

കെ.എം ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ഭാര്യയ്ക്ക് സർക്കാർ ജോലി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടറാമന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലിയ്ക്കു പുറമെ ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. ബഷീറിന്റെ മക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് നൽകുക.

Kerala

പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം, വീട് നഷ്ടമായവര്‍ക്ക് 10 ലക്ഷം നല്‍കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷംരൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവരെ 95 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്കും (70 ശതമാനത്തിന് മുകളില്‍), പൂര്‍ണമായി തകര്‍ന്നവര്‍ക്കും 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷവും ചേര്‍ത്ത് 10 ലക്ഷം രൂപ നല്‍കും. പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 10,000 രൂപ വരെ അടിയന്തര സഹായം നല്‍കും. ദുരന്ത ബാധിതര്‍ക്ക് […]

News

കനത്ത മഴയെ തുടർന്ന് ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നത്‌ 70 വീടുകൾ

ജില്ലയിൽ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ 70 വീടുകൾ പൂർണമായും തകർന്നു. 946 വീടുകളാണ്  ഭാഗികമായി തകർന്നത്.  കോഴിക്കോട് താലൂക്കിൽ 36 വീടുകൾ പൂർണ്ണമായും 267 വീടുകൾ ഭാഗികമായും തകർന്നു.  കൊയിലാണ്ടി താലൂക്കിൽ രണ്ടു വീടുകൾ പൂർണ്ണമായും 123 വീടുകൾ ഭാഗികമായും തകർന്നു. വടകരയിൽ 25 വീടുകൾ പൂർണമായും 465 വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരി താലൂക്കിൽ ഏഴു വീടുകൾ പൂർണമായും 91 വീടുകൾ ഭാഗികമായും തകർന്നു.

Local

പ്രളയം: കുന്ദമംഗലം പഞ്ചായത്ത് അവലോകന യോഗം ചേര്‍ന്നു

കുന്ദമംഗലം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കുന്ദമംഗലം പഞ്ചായത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കുന്ദമംഗലം പഞ്ചായത്ത് അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ടി.കെ സൗദ സ്വാഗതം പറഞ്ഞു. വികസനകാര്യ ചെയര്‍പേര്‍സണ്‍ ആസിഫ, ക്ഷേമകാര്യ ചെയര്‍മാന്‍ ടി.കെ ഹിദേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് എന്നിവര്‍ സംബന്ധിച്ചു. പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച നടന്നു. പ്രളയത്തിന് ശേഷം […]

കാർത്യായനി അമ്മ (81) നിര്യാതയായി

കുന്ദമംഗലം: ഒഴയാടി പരേതനായ ഇടവന അപ്പുനായരുടെ ഭാര്യ:- കാർത്യായനി അമ്മ (81) നിര്യാതയായി.മക്കൾ:- ബാലകൃഷ്ണൻ, വിജയൻ(ഐ.ഐ.എം),ശിവദാസൻ (ഐ.ഐ.എം), പദ്മിനി, ജയശ്രീ (സിപിഐഎം കിഴക്ക് മുറി കനാൽ ബ്രാഞ്ച് മെമ്പർ ),മിനി. മരുമക്കൾ:- സദാനന്ദൻ, പ്രമോദ്, പരേതനായ മണി, ശാന്ത, ലില്ലി, ശ്രീജ.സഞ്ചയനം :ഞായറാഴ്ച.

ശാരദമ്മ (82) നിര്യാതയായി

കുന്ദമംഗലം: ഒഴയാടി പരേതനായ മേലേടത്ത് കൃഷ്ണൻനായരുടെ ഭാര്യ: ശാരദമ്മ (82) നിര്യാതയായി.(പരേതനായ മണ്ണത്തൂർ കൃഷ്ണൻകുട്ടിനായരുടെ മകളാണ്).  മക്കൾ:-സദാനന്ദൻനായർ, മോഹനൻനായർ(ഐ.ഐ.എം), രമണി, സുലോചന, മണി(വിമുക്തഭടൻ), ബാലകൃഷ്ണൻ(കൃഷ്ണ ഇൻഡസ്ട്രിയൽ), വിനോദ്. മരുമക്കൾ:-ശ്രീനിവാസൻ(ബി.എസ്.എൻ.എൽ), സഹദേവൻ(കോൺട്രാക്ടർ), പുഷ്പ, സുമംഗല,റീന, ജിഷ. സഞ്ചയനം-ഞായറാഴ്ച.Attachments area

സീതിഹാജി (69) നിര്യാതനായി

കുന്ദമംഗലം: PWD കോൺട്രാക്ടർ കാരന്തൂർ ചേരിഞ്ചാൽ ചാനത്ത് താഴത്തി സി.ടി സീതിഹാജി (69) നിര്യാതനായി കാരന്തൂർ മഹല്ല് ജമാ അത്ത് രക്ഷാധികാരി ചേരിഞ്ചാൽ മസ്ജിദ് പ്രസിണ്ടണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു ഭാര്യ ചെലവൂർ മുണ്ടോട്ട് ആയിശ ഹജജൂമ്മ ,മക്കൾ സുഹറബി റസാഖ്, സക്കീർ CT (PWD കോൺട്രാക്ടർ) മുഹമ്മദ് അഷറഫ് Tp (ദുബായ്) ,സിദ്ദിക് TP (PWDContractor) ഷെബീറലി TP ( റിയാദ്) എന്നിവർ മക്കളാണ് പരേതനായ ഇടക്കു നി അബ്ദുൾ റസാഖ് ഹാജി, നജ്മ […]

Local

നാടിന് മാതൃകയായി പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍

കുന്നമംഗലം : പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ഛ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിതരണംചെയ്ത് കുന്നമംഗലം PSN കമ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍ മാതൃകയായി. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോളേജിലാരംഭിച്ച ‘കളക്ഷന്‍ സെന്ററില്‍’ അനവധി അവശ്യ സാധനങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും അവ എത്രയും പെട്ടെന്ന് വരുംദിവസങ്ങളില്‍ ഉപയോക്താക്കള്‍ക് വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ ശ്രീ. സുചേഷ്, PSN ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. പ്രിയ സുചേഷ് എന്നിവര്‍ അറിയിച്ചു. ആവശ്യമുള്ള ക്യാമ്പ് ഡയറക്ടര്‍മാര്‍ 9745717531, 8086866806 എന്നീ […]

error: Protected Content !!