Local

പ്രളയം: കുന്ദമംഗലം പഞ്ചായത്ത് അവലോകന യോഗം ചേര്‍ന്നു

കുന്ദമംഗലം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കുന്ദമംഗലം പഞ്ചായത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കുന്ദമംഗലം പഞ്ചായത്ത് അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ടി.കെ സൗദ സ്വാഗതം പറഞ്ഞു. വികസനകാര്യ ചെയര്‍പേര്‍സണ്‍ ആസിഫ, ക്ഷേമകാര്യ ചെയര്‍മാന്‍ ടി.കെ ഹിദേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച നടന്നു. പ്രളയത്തിന് ശേഷം ആരോഗ്യ മേഖലയില്‍ ഇനി സ്വീകരിക്കേണ്ട നടപടികളും മുന്‍കരുതലുകളെക്കുറിച്ചും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു വിശദീകരിച്ചു. പ്രളയത്തിന് ശേഷം ആരോഗ്യ മേഖലയിലെ ഏത് പ്രതിസന്ധിയെയും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ഇതുവരെ ഒരുപാട് പേരുടെയും സംഘടനകളുടെയും സഹായം ഇതുവരെ ഉണ്ടായിട്ടുണ്ടെന്നും തുടര്‍ന്നും എല്ലാവരും സഹകരിച്ച് മുന്നോട്ട് പോവണമെന്നും യോഗത്തില്‍ പ്രസിഡന്റ് അഭ്യര്‍ത്തിച്ചു.

പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ക്ലബ്ബുകള്‍, ആശ വര്‍ക്കര്‍മാര്‍, തൊളിലുറപ്പ് പ്രതിനിധികള്‍, അംഗനവാടി ടീച്ചര്‍മാര്‍, മറ്റ് പൗരപ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!