Adventure

പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം

പുഴയേത്, റോഡേത് എന്ന് തിരിച്ചറിയാനാകാതെ വെള്ളം കയറിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ ആറാം ക്ലാസുകാരന് കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം. ഓഗസ്റ്റ് 15, വ്യാഴാഴ്ച റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കിടെയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ് പുരസ്‌കാരം നല്‍കിയത്. കര്‍ണാടകയിലെ പ്രളയത്തില്‍ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെങ്കിടേഷ് ആംബുലന്‍സിനു മുന്നില്‍ വഴികാട്ടിയായി ഒാടുകയായിരുന്നു. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് വെങ്കിടേഷ് ആംബുലന്‍സിന് വഴികാട്ടി മുന്നോട്ട് നീങ്ങിയത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി […]

Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനപരിശോധിക്കണം : നിലപാട് തിരുത്തി ഉമ്മൻ‌ചാണ്ടി

മുഖ്യമന്ത്രിയായിരിക്കെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിർത്തിരുന്ന ഉമ്മന്‍ചാണ്ടി നിലപാട് തിരുത്തി. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും പ്രളയം ഉണ്ടായ സാഹചര്യത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി രംഗത്തെത്തിയത് . ഗാഡ്ഗില്‍ സമിതിയുടെ നിർദ്ദേശങ്ങൾ വീണ്ടും പുനപരിശോധിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നുമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശമനുസരിച്ചായിരുന്നു അന്ന് താന്‍ റിപ്പോർട്ടിനെ എതിർത്തത്. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും അന്നത്തെ പൊതുസമൂഹത്തിന്‍റെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ […]

Kerala

ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരു പങ്ക് ദുരിതബാധിതര്‍ക്ക്

‘നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ’. കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറയുന്നു. മകന്‍ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അഷറഫ്.  കലക്ട്രേറ്റിലെത്തി ജില്ലാകലക്ടര്‍ സാംബശിവ റാവുവിനാണ് അഷറഫ് ചെക്ക് കൈമാറിയത്.  ജന്‍മ-നാ ഹൃദയസംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും  ചികിത്സയില്‍ തുടരുകയാണ്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് ഈ ഒന്‍പതുകാരന്‍ വിധേയനായി. മുക്കം പ്രതീക്ഷ സ്‌കൂളിലെ നാലാംക്ലാസ് […]

News

എടിഎമ്മില്‍ പണം പിന്‍വലിക്കുന്നത് മാത്രം ഇടപാട്: മറ്റെല്ലാ സേവനവും ഇനി സജന്യം

എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മാത്രം ഇടപാടാണെന്നും മറ്റെല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിപ്പ്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതിയടക്കല്‍, പണം കൈമാറല്‍ തുടങ്ങിയവയെല്ലാം ഇനി സൗജന്യമായിരിക്കും. നേരത്തെ പണം ലഭിച്ചില്ലെങ്കില്‍ പോലും ഇടപാടായി കണക്കാക്കി ഉപഭോക്താക്കളില്‍നിന്ന് പിഴയീടാക്കിയിരുന്നു. സാങ്കേതിക തകരാറുകള്‍ മൂലം എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വന്നാല്‍ അത് ഇടപാടായി പരിഗണിക്കില്ലെന്നും റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു. മെഷീനില്‍ പണമില്ലാതെ വന്നാലും അത് ഇടപാടല്ല. മുന്‍പ് ഇത് ഇടപാടായി പരിഗണിച്ചിരുന്നു. നേരത്തെ […]

National

‘എന്തുതരം ഹര്‍ജിയാണിത്’ കാശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്ളില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഇത് ചൂണ്ടിക്കാട്ടി പരാതി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വലിയ വിമര്‍ശനമാണ് ഹര്‍ജിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചത്. നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നിരവധി പിഴവുകള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്. […]

Kerala

കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച

കോഴിക്കോട് : ദുരിതാശ്വാസ ക്യാമ്പിലേക്കായി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്ന കളക്ടർ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച. ആളുകൾ നൽകിയ പഞ്ചസാര കെട്ടുകൾക്കിടയിൽ കയറി പറ്റിയ തേനീച്ച കൂട് പ്രവർത്തനത്തിൽ ഏർപ്പെട്ട കുട്ടികൾ കാണുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തുടർന്ന് എയർ സിലിണ്ടറും പുകയിലയിലും കുന്തരിക്കവും ഉപയോഗിച്ച് താത്കാലിക ശമനം കണ്ടെത്തി. ദുരിത ബാധിതർക്ക് കൈതാങ്ങായി നിരവധി പേരാണ് കളക്ഷൻ സെന്ററിൽ സേവനത്തിനായി എത്തി ചേർന്നത്

News

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പാര്‍ക്കിങ് ഏരിയയില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം. അജ്ഞാതന്‍ പീഡന ശ്രമം നടത്തുകയായിരുന്നു. യുവതി ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയതായിരുന്നു. ് ഒച്ച വെച്ചിട്ടും ആരും എത്തിയില്ലെന്നും പ്രതികരിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ട് പോവുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പാര്‍ക്കിങില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വെളിച്ചമോ സിസിടിവി ക്യാമറകളോ ഇല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Kerala

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട് : ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ .ദുരന്തമേഖലയിൽ രാഷ്ടീയം മറന്ന് ഒന്നിച്ചു നിൽക്കാൻ മാത്രമല്ല ദുരന്തം ഇല്ലാതാക്കുന്ന നടപടികളിലും ഒന്നിച്ചു നിൽക്കാൻ നമുക്കു സാധിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പ്രകൃതി പലതവണ പല സൂചനകൾ നൽകിയിട്ടും നാം തിരുത്തുവാൻ തയ്യാറായില്ല പ്രകൃതിയെ ചൂഷണം ചെയ്ത് റിസോട്ടുകളും വ്യവസായങ്ങളും കുന്നുകൂടി പ്രകൃതി തിരിച്ചടിച്ചപ്പോൾ ഫലം നിരവധി മനുഷ്യജീവനുകൾ ഉൾപ്പെടെ മഹാദുരന്തം.റിപ്പോർട്ടിനെ അനുകൂലിച്ചവർ അധികാരമുണ്ടായിട്ടും നടപ്പിലാക്കാൻ മടിക്കുന്നു […]

Kerala

സ്വാതന്ത്ര്യ ദിനാഘോഷം: ദുരിതബാധിതർക്ക് വേണ്ടി നീക്കി വെച്ച് വ്യാപാരി

കുന്ദമംഗലം: പ്രളയകാലത്ത് രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം ദുരിതബാധിതർക്ക് വേണ്ടി നീക്കി വെച്ച് വ്യാപാരി ശ്രദ്ധേയനായി കുന്ദമംഗലം പുതിയ ബസ്റ്റാൻഡ് ബിൽഡിങ്ങിലെ സിറ്റി ഫാൻസി ഉടമ അഷ്റഫ് അണ്ടോണയാണ് സ്വാതന്ത്ര്യ ദിനത്തിലെ വരുമാനം മുഴുവൻ ദുരിതബാധിതർക്കായി നീക്കിവെക്കുന്നത്. കഴിഞ്ഞ വർഷത്തെ മഹാ പ്രളയ യ ത്തിന് ശേഷം ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സഞ്ചരിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി സ്വന്തമായും സുമനസ്സുകളെ സംഘടിപ്പിച്ചും ഒട്ടേറെ പേരുടെ നൊമ്പരക്കൾക്ക് ആശ്വാസം നൽകിയ ഇദ്ദേഹം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് […]

Kerala

ദത്തെടുക്കലില്ല;മനുഷക്ക് വീടൊരുങ്ങും

കോഴിക്കോട് : ദത്തെടുക്കലിന് നിയമതടസമാണെങ്കിലും മനുഷയ്ക്ക് വീടൊരുങ്ങും; ജിജു ജേക്കബിന്റെ കാരുണ്യത്തിലൂടെ. വ്യാഴാഴ്ച കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മനുഷക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്‍കി. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. ജേഷ്ഠസഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബ്, സുഹൃത്തുക്കളായ ജോജോ ജേക്കബ്, പി ജി അനീഷ് എന്നിവര്‍ക്കൊപ്പമാണ് ജിജു കോഴിക്കോട് കളക്ടറെ കാണാനെത്തിയത്. കണ്ണിപറമ്പ് വൃദ്ധസദനത്തില്‍ കഴിയുന്ന മനുഷയെയും ഇവര്‍ സന്ദര്‍ശിച്ചു.  മാവൂര്‍ മണക്കാട് […]

error: Protected Content !!