കോഴിക്കോട് : ദുരിതാശ്വാസ ക്യാമ്പിലേക്കായി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്ന കളക്ടർ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച. ആളുകൾ നൽകിയ പഞ്ചസാര കെട്ടുകൾക്കിടയിൽ കയറി പറ്റിയ തേനീച്ച കൂട് പ്രവർത്തനത്തിൽ ഏർപ്പെട്ട കുട്ടികൾ കാണുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തുടർന്ന് എയർ സിലിണ്ടറും പുകയിലയിലും കുന്തരിക്കവും ഉപയോഗിച്ച് താത്കാലിക ശമനം കണ്ടെത്തി. ദുരിത ബാധിതർക്ക് കൈതാങ്ങായി നിരവധി പേരാണ് കളക്ഷൻ സെന്ററിൽ സേവനത്തിനായി എത്തി ചേർന്നത്